2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജി.ഡി.പി ഇടിവ് രാജ്യത്തിനുള്ള മുന്നറിയിപ്പ്: രഘുറാം രാജന്‍

ന്യൂഡല്‍ഹി: ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞത് രാജ്യത്തിനുള്ള മുന്നറിയിപ്പാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.
2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതില്‍ നാം ആങ്കപ്പെടേണ്ടതുണ്ടെന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും അവധാനത ഒഴിവാക്കി ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്പദ്‌വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് ആശ്വാസപദ്ധതികള്‍ അനിവാര്യമണ്. ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ 23.9 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കൊവിഡ് അതിരൂക്ഷമായി ബാധിച്ച യു.എസ്, ഇറ്റലി എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ച്ചാ ഇടിവാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയില്‍ ഇത് 12.4 ഉം യു.എസില്‍ ഇത് 9.5ഉം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019- 20 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നാം പാദത്തില്‍ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോള്‍ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
1996മുതല്‍ ഇന്ത്യ ത്രൈമാസ ജി.ഡി.പി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.