
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. ചരക്ക് സേവന നികുതി നിശ്ചയിക്കുകയാണ് യോഗത്തിന്റെ പ്രധാന അജണ്ട. അവശ്യസാധനങ്ങളുടെ നികുതി അഞ്ചു ശതമാനത്തില്‍ താഴെയായി നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന നികുതി ഘടന 26, 18,12 എന്നിങ്ങനെയാണ്. കഴിഞ്ഞ മാസം ചേര്‍ന്ന കൗണ്‍സില്‍ യോഗം ഇതിന് അനുമതി നല്‍കിയിരുന്നില്ല.
അവശ്യസാധനങ്ങളുടെ നികുതി അഞ്ചുശതമാനത്തില്‍ താഴെയായി നിശ്ചയിക്കണമെന്ന് കേരളം കഴിഞ്ഞ തവണ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍, അവശ്യസാധനങ്ങള്‍ക്ക് ആറ് ശതമാനം നികുതി ഏര്‍പ്പെടുത്താമെന്നാണ് കേന്ദ്രനിലപാട്. ആഡംബരവസ്തുക്കള്‍ക്ക് ജി.എസ്.ടിക്കു പുറമേ സെസ് പിരിക്കാനും കേന്ദ്രം നീക്കം നടത്തിയിരുന്നു. എന്നാല്‍, സംസ്ഥാനം ഇത് അനാവശ്യമാണെന്ന് വാദിച്ചിരുന്നു.