2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. നാളെ ജിഷ കേസിലെ വിചാരണ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹരജി കോടതി പ്രത്യേകമായി പരിഗണിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍. അനില്‍കുമാര്‍ ചേംബറില്‍ വച്ചാകും ഹരജി പരിഗണിക്കുക.

പൊലിസ് പറയുന്ന പലകാര്യങ്ങളും വിശ്വസനീയമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പൊലിസ് വേണ്ട രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മുന്നോട്ടുപോയാല്‍ പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നും പാപ്പു ഹരജിയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.