2022 December 01 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജിഷയെ കൊന്നത് അനാര്‍; കോടതിയില്‍ കുറ്റം നിഷേധിച്ച് അമീര്‍

  • ജാമ്യാപേക്ഷ 26ന് പരിഗണിക്കും

 

കൊച്ചി: ജിഷ വധക്കേസില്‍ കുറ്റം നിഷേധിച്ച് പ്രതി അമീര്‍. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് അമീര്‍ കോടതിയോട് പറഞ്ഞത്. തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ് അമീര്‍ കുറ്റം നിഷേധിച്ചത്. ചെയ്തത് അനാറാണെന്നും അനാര്‍ എവിടെയുണ്ടെന്ന് പൊലിസിന് അറിയാമെന്നും അമീര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കോടതി സമ്മതിച്ചില്ല. ബാക്കി കാര്യങ്ങള്‍ വക്കീല്‍ മുഖേന കോടതിയില്‍ പറഞ്ഞാല്‍ മതി എന്നു പറഞ്ഞു.

കേസില്‍ കുറ്റപത്രം കോടതി സ്വീകരിച്ചു. എറണാകുളം സെഷന്‍സ് കോടതിയിലാണ് അമീര്‍ മൊഴി നല്‍കിയത്. അമീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 26ലേക്ക് മാറ്റി.

പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ അമീറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ജാമ്യാപേക്ഷയിന്മേലുള്ള വിധി ഇന്ന് കോടതി പറയും. കഴിഞ്ഞ ദിവസം ജിഷയെ കൊന്നത് അനാറാണെന്ന് അമീറിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.

കുറ്റകൃത്യത്തിന് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടത് അനാറാണെന്ന് പ്രതി നേരത്തേ മൊഴി നല്‍കിയിരുന്നു. അനാറുമൊന്നിച്ച് മദ്യപിച്ചപ്പോഴാണ് തന്നെ പ്രേരിപ്പിച്ച് ജിഷയുടെ വീട്ടിലേക്ക് പറഞ്ഞയച്ചതെന്നായിരുന്നു ആദ്യ മൊഴി.

എന്നാല്‍, കുറ്റം ചെയ്തത് തന്റെ സുഹൃത്തായ അനാറാണെന്ന് പറഞ്ഞത് കെട്ടിച്ചമച്ച കഥയാണെന്ന് അന്വേഷഉദ്യോഗസ്ഥര്‍ വിശദീകരിച്ചിരുന്നത്. അനാര്‍ എന്ന പേരില്‍ അമീറിന് ഒരു സുഹൃത്തില്ലെന്നും പൊലിസ് വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.