
ചേര്‍ത്തല : ദലിത് വിദ്യാര്‍ഥിനി ജിഷയുടെ മരണം രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്യുന്നത് ഉചിതമല്ലെന്നും ചിലര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ചേര്‍ത്തലയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എസ്.ശരതിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അരീപറമ്പില് നടന്ന കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പരാജയഭീതിയിലായ പ്രതിപക്ഷം പാവപ്പെട്ട പെണ്‍കുട്ടിയുടെ മരണം പോലും ആഘോഷമാക്കുകയാണ്. കേരളജനത ഒരിക്കലും ഇവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനര്‍ ആര്.ശശിധരന് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂര്‍, വി.എം.ജോയി, സി.കെ.ഷാജിമോഹന്‍, കെ.എന്‍.സെയ്ദ്മുഹമ്മദ്, കെ.ആര്.രാജേന്ദ്രപ്രസാദ്, ഐസക് മാടവന, സി.ഡി.ശങ്കര്‍, മധു വാവക്കാട്, എം.എന്‍.ദിവാകരന് നായര്‍, ടി.എച്ച്.സലാം, എന്‍.ശ്രീകുമാര്‍, ഡി.ദീപക്, ടി.എസ്.രഘുവരന് എന്നിവര്‍ പ്രസംഗിച്ചു.