
കോഴിക്കോട്: സംസ്ഥാന സബ്ജൂനിയര് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ജില്ലാ ടീമിലേക്കുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ സബ്ജൂനിയര് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എച്ച്.എം.സി.എ കാലിക്കറ്റ് ജേതാക്കളായി. 26 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എച്ച്.എം.സി.എയും കെ.എഫ്.ടി.സി റെഡും തമ്മില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ നിശ്ചിതസമയം അവസാനിച്ചപ്പോഴും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് എച്ച്.എം.സി.എ വിജയിച്ചത്.
വിജയികള്‍ക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ ഫുട്ബോള്‍ താരം ടി. പ്രസാദ് ട്രോഫികള്‍ സമ്മാനിച്ചു. കെ.ഡി.എഫ്.എ സെക്രട്ടറി പി. ഹരിദാസ്, സി. കബീര്‍ദാസ്, എം.സി സുശീല്‍കുമാര്‍, കൂരിയാല്‍ മോഹനന് പ്രസംഗിച്ചു.