
തൊടുപുഴ
ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തിൽ ഗൂഢാലോചന ഇല്ലെന്ന ജില്ലാ പൊലിസ് മേധാവി കറുപ്പുസാമിയുടെ പ്രതികരണത്തിനെതിരേ സി.പി.എം രംഗത്തെത്തി. ഗൂഢാലോചന നടന്നിട്ടില്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു ചൊവ്വാഴ്ച ജില്ലാ പൊലിസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അന്വേഷണം ആരംഭിക്കും മുമ്പ് ജില്ലാ പൊലിസ് മേധാവി ഇതെങ്ങനെ അറിഞ്ഞു എന്നും ഇയാൾക്ക് മുകളിൽ വേറെയും പൊലിസ് അധികാരികളുണ്ട് എന്നുമാണ് സി.പി.എം പറയുന്നത്. പൊലിസ് മേധാവിയുടെ പ്രതികരണം സി.പി.എം കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.