2021 October 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജില്ലയില്‍ ജലവിതരണം തുടങ്ങി; ആവശ്യമുള്ളവര്‍ ബന്ധപ്പെടണം

കാസര്‍കോട്: ജലക്ഷാമം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ജില്ലയിലെ 32 പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും ജലവിതരണം തുടങ്ങിയതായി അധികൃതര്‍ വ്യക്തമാക്കി. ജലം കിട്ടാതെ വരുകയാണെങ്കില്‍ അതാത് പരിധിയിലെ പഞ്ചായത്ത് മുനിസിപ്പാലിറ്റികളില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയിലെ ഏഴു പഞ്ചായത്തുകളിലാണ് ഇനി ജലവിതരണം തുടങ്ങാനുള്ളതെന്നും ഇവിടങ്ങളിലും അടുത്ത ദിവസങ്ങളില്‍ തന്നെ ജലവിതരണം തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം ജലവിതരണത്തിനും മറ്റും നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് അനുവാദം നല്‍കിയതായി കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ട പഞ്ചായത്തുകളാണ് അടിയന്തിരമായി നടപടികള്‍ കൈക്കൊള്ളേണ്ടതെന്നും കഴിഞ്ഞ ദിവസം നടത്തിയ അവലോകന യോഗത്തില്‍ നിലവില്‍ 32 പഞ്ചായത്തുകളും മൂന്നു നഗരസഭകളും തങ്ങളുടെ പരിധിയിലുള്ള വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ ജലമെത്തിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.