2021 December 04 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജില്ലയില്‍ ഒരു മാസത്തിനിടെ ചത്തത് 190 വളര്‍ത്തുമൃഗങ്ങള്‍

കല്ലടിക്കോട്: സംസ്ഥാനത്ത് വേനല്‍ കനത്തതോടെ ഉയര്‍ന്ന താപനില മൂലം വളര്‍ത്ത് മൃഗങ്ങളും വന്യ മൃഗങ്ങളും ചത്തൊടുങ്ങുന്നത് പതിവാകുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം സംസ്ഥാനത്ത് ചത്തൊടുങ്ങിയത് 190 ഓളം വളര്‍ത്തു മൃഗങ്ങളാണെന്നിരിക്കെ ഇതിനു പുറമെയാണ് വന്യമൃഗങ്ങളുടെ കണക്ക്. മനുഷ്യനെപ്പോലെ തന്നെ മൃഗങ്ങള്‍ക്കു ചൂട് താങ്ങാന്‍ കഴിവില്ലാത്തതാണ് ഇവ ചത്തൊടുങ്ങാന്‍ കാരണം.
വനമേഖലകളിലെയും ജനവാസ മേഖലകളുടെയും പച്ചപ്പുകള്‍ നശിച്ചതിനു പുറമെ അതിന് തീ പടരുന്നതും വളര്‍ത്തു-വനൃമൃഗങ്ങളുടെ ജീവനു ഭീഷണിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചത്തത് 193 വളര്‍ത്തു മൃഗങ്ങളില്‍ 113എണ്ണം കന്നുകാലികളാണെന്നതും പരിതാപകരമാണ്. ഇതിനു പുറമെ 8 എരുമകളും 22 ആടുകളും ചത്തതായും മൃഗസംരക്ഷണതിന്റെ കണക്കുകള്‍ വൃക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് എറ്റവും കുടുതല്‍ കന്നുകാലികള്‍ ചത്തത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് 36 എണ്ണവും കോട്ടയത്ത് 20ഉം ആലപുഴയില്‍ 25ഉം കന്നുകാലികള്‍ ചൂടുമൂലം ചത്തെടുങ്ങി.
ഒരു മാസത്തിനിടെ മാത്രം പാലക്കാട് 22 പശുക്കളും 3 പോത്തുകളും 4 ആടുകളും 8 നായകളും ചത്തതായി പറയപ്പെടുന്നു. അഗളിയില്‍ പശുചത്തത് സൂര്യതാപമേറ്റെന്ന് വെറ്റിനറി സര്‍ജന്‍ തന്നെ സ്ഥിതീകരിക്കുന്നു. ഇതിനു പുറമെ ജില്ലയില്‍ മാത്രം 220 ഓളം കോഴികളും ചത്തതായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങളും വനൃമൃഗങ്ങളും കോഴികള്‍ക്ക് പുറമെ പശുക്കളും ചത്തെടുങ്ങുന്നത് ദൈനദിന കാഴ്ച്ചയായി മാറുകയാണ്. വെള്ളവും തീറ്റയും ഇല്ലാതായതോടെ കുരുവികളും കാക്കകളും ചത്ത് വീഴുന്നത് പതിവാണ്. നായകള്‍ക്ക് താങ്ങുന്ന ചൂടിന്റെ പരിധി 28 ഡിഗ്രിയാണെന്നിരിക്കെ താപനില ഉയരുന്നതു മൂലം നായകള്‍ അക്രമണ ശക്തിക്ക് കാരണമാകുമെന്ന് പറയുന്നു. വേനല്‍കാലത്ത് സൂര്യാഘാതത്തെ തുടര്‍ന്ന് നിരവധി വളര്‍ത്തുമൃഗങ്ങളെ ചികിത്സക്കായി മൃഗാശുപത്രികളില്‍ കൊണ്ടുവരുന്നുണ്ടെങ്കിലും ഇവയില്‍ കൂടുതലും ആടുകളും വളര്‍ത്തുനായകളുമാണ്.
അന്തരീക്ഷത്തിലെ ഉയരുന്ന ഊഷ്മാവിന്റെ തോതനുസരച്ച് മൃഗങ്ങള്‍ക്ക് പ്രതിരോധശേഷി നഷ്ടമാകുന്നതാണ് ഇവ തളര്‍ന്നുവീഴാന്‍ കാരണമാകുന്നത്. അന്തരീക്ഷത്തിലെ ഊഷ്മാവ് കൂടുന്നതിനുസരച്ച് മൃഗങ്ങളില്‍ വായില്‍ നിന്നു നുരയും പതയും വരുന്നതോടെ ഇവകള്‍ക്ക് തളര്‍ച്ച സംഭവിക്കുകയും മൃഗങ്ങള്‍ മരണത്തിന് കീഴടങ്ങുകയും ചെയ്യും.
മണ്ണര്‍ക്കാട്, അലനെല്ലൂര്‍, കല്ലടിക്കോട്, മുണ്ടൂര്‍, കോങ്ങാട്, മേഖലകളിലും കിഴക്കന്‍ മേഖലകളിലും വേനല്‍കനത്തതോടെ വെയിലില്‍ വിട്ട കന്നുകാലികളും വളര്‍ത്തു മൃഗങ്ങളും ചത്തത് വ്യാപകമാണ്. ചൂടുകൂടുന്ന പകല്‍ 12 മുതല്‍ 3 വരെയുളള സമയത്ത് മനുഷ്യനെപ്പോലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നത് പലതും പാലിക്കപ്പെടാത്തതാണ് ഇവയുടെ ചത്തൊടുങ്ങുന്നതിനു കാരണം.
വേനലില്‍ ചുട് സൂര്യതാപത്തില്‍ ചാവുന്ന വളര്‍ത്തു മ്യഗങ്ങള്‍ക്കായി സഹായം പ്രഖ്യാപനമുണ്ടെങ്കിലും ഇതൊക്കെ ജനങ്ങള്‍ക്കു കിട്ടിയിട്ടില്ല. എന്തായാലും ജില്ലയില്‍ താപനില റെക്കോര്‍ഡിടുന്നത് മൂലം വളര്‍ത്ത് വന്യമൃഗങ്ങളും ചത്തൊടുങ്ങുന്നത് വ്യാപകമാകുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News