2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജില്ലയിലെ സ്‌കൂളുകള്‍ക്ക് മൂന്ന് അധ്യാപകരെക്കൂടി ലഭിക്കും നിയമനം കല, കായിക, വര്‍ക്ക് എജ്യുക്കേഷന്‍ വിഷയങ്ങളില്‍

 

കോഴിക്കോട്: ജില്ലയിലെ ഓരോ സ്‌കൂളുകളിലേക്കും പുതിയ മൂന്ന് അധ്യാപകരെക്കൂടി ലഭിക്കും. കല, കായികം, വര്‍ക്ക് എജ്യുക്കേഷന്‍ എന്നീ വിഷയങ്ങളിലേക്കാണ് പുതിയ അധ്യാപകരെത്തുക. ഓണാവധിക്കു ശേഷം അധ്യാപകര്‍ ചാര്‍ജെടുക്കും. വിദ്യാര്‍ഥികളുടെ കലാ-കായിക ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വ ശിക്ഷാ അഭിയാന്‍ അധ്യാപകരെ നിയമിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും പുതിയ അധ്യാപകരെത്തും. ജില്ലയില്‍ ആകെ 16,459 അധ്യാപകരെയാണ് പുതുതായി ചുമതലയേല്‍പ്പിച്ചിക്കുന്നത്.
എസ്.എസ്.എ സംഘടിപ്പിക്കുന്ന അഭിമുഖത്തില്‍ നിന്നാണ് അധ്യാപകരെ തിരഞ്ഞെടുക്കുക. യു.പി സ്‌കൂളിലെത്തുമ്പോള്‍ തന്നെ കുട്ടികളെ കലയിലും കായിക ഇനത്തിലും നിപുണരാക്കുകയും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധ്യാപകരില്ല. പലയിടത്തും കായികാധ്യാപകരുണ്ടെങ്കിലും മിക്കയിടങ്ങളിലും കലാധ്യാപകരുടെ തസ്തികയേയില്ല. ഓണാവധിക്കു ശേഷമായിരിക്കും സ്‌കൂളുകളില്‍ അഭിമുഖം നടക്കുക. കലാധ്യാപകരെ നിയമിക്കുന്നത് വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനൊപ്പം അവരുടെ പൂര്‍ണമായ വളര്‍ച്ച ലക്ഷ്യമിട്ടാണ്.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് അധ്യാപകരെ നിയമിക്കുന്നത്. ഇപ്പോള്‍ ജില്ലയിലെ മിക്ക സ്‌കൂളുകളിലും വര്‍ക്ക് എജ്യുക്കേഷന് അധ്യാപകരില്ല. കലോത്സവമാകുമ്പോള്‍ സ്‌കൂളുകളില്‍ പുറത്തു നിന്ന് പരിശീലകരെ കൊണ്ടു വരികയാണ് പതിവ്. അല്ലെങ്കില്‍ സ്‌കൂളിലെ കലയുമായി ബന്ധമുള്ള ഏതെങ്കിലും അധ്യാപകര്‍ കുട്ടികളെ കല പരിശീലിപ്പിക്കും. ഈ സാഹചര്യത്തിലാണ് എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമായും ഈ മൂന്നു തസ്തികള്‍ നിയമിക്കണമെന്ന് എസ്.എസ്.എ തീരുമാനിച്ചത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.