2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജിയോ, 2ജിയുടെ സ്പീഡ് പോലുമില്ലാത്ത 4ജി നെറ്റ്‌വര്‍ക്ക്

 

മ്പരപ്പിക്കുന്ന ഓഫറുമായി ഇന്റര്‍നെറ്റ് ഉപയോക്താക്കളിലെത്തിയ റിലയന്‍സ് ജിയോയ്‌ക്കെതിരെ പരാതികള്‍ വ്യാപകമാവുന്നു. 4ജി സേവനമാണ് വാഗ്ദാനമെങ്കിലും ഇപ്പോള്‍ 2ജിയുടെ സ്പീഡ് പോലും ലഭിക്കുന്നില്ലെന്നാണ് വലിയ പരാതി. ഇതിനെതിരെ സോഷ്യല്‍മീഡിയകളില്‍ പരിഹാസവും ആക്ഷേപവും ഉയര്‍ന്നുവരുന്നുണ്ട്.

ആദ്യമാദ്യം 4ജി സ്പീഡ് ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അത് കുറഞ്ഞുവരികയായിരുന്നു. ചില സ്ഥലങ്ങളില്‍ 4ജി അനുഭവം തന്നെ ഇല്ലെന്ന് യൂസര്‍മാര്‍ പറയുന്നു. നഗരപ്രദേശങ്ങളില്‍ താരതമ്യേന സ്പീഡ് ലഭിക്കുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ ചെറിയ സ്പീഡ് മാത്രമേയുള്ളൂ.

jio net

ജിയോയില്‍ നിന്നുള്ള ഡൗണ്‍ലോഡിങ് നോട്ടിഫിക്കേഷന്‍

സെക്കന്റില്‍ 50 കെ.ബി വരെയാണ് 2ജിയുടെ സ്പീഡ്. 380 കെ.ബി വരെ 3ജിയിലും ലഭ്യമാവുന്നുണ്ട്. 3ജിയുടെ പത്തിരട്ടിയാണ് 4ജിയില്‍ ലഭിക്കേണ്ടത്. എന്നാല്‍ റിലയന്‍സ് ജിയോയുടെ സ്പീഡ് ചിത്രത്തില്‍ കാണിക്കുന്നതു പ്രകാരം സെക്കന്റില്‍ 22 കെ.ബി മാത്രമാണ്. അതായാത് 2ജിയുടെ നേരെ പകുതി പോലും സ്പീഡില്ല.

ഇന്റര്‍നെറ്റിന് മാത്രമല്ല, ജിയോയുടെ സൗജന്യമായി നല്‍കുന്ന വോയിസ് കോളുകളും വെറുതെയാണെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. വിളിക്കുന്ന സമയത്തെല്ലാം ബിസിയാണെന്ന അറിയിപ്പാണ് ലഭിക്കുന്നത്.

പരാതികള്‍ രാജ്യവ്യാപകമാണെങ്കിലും മറുപടിയൊന്നും ജിയോയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അതിനിടെ, ബി.എസ്.എന്‍.എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയുമായി സ്‌പെക്ട്രം വാടകയ്‌ക്കെടുക്കാന്‍ ജിയോ ശ്രമം നടത്തിയിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.