2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജിയോ രാജ്യത്തെ ഏറ്റവും സ്പീഡ് കുറഞ്ഞ 4ജിയെന്ന് ട്രായ്

 

ന്യൂഡല്‍ഹി: വാഗ്ദാനപ്പെരുമഴയുമായി എത്തിയ റിലയന്‍സ് ജിയോയുടെ സ്പീഡ് വളരെക്കുറവാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി. പ്രധാനപ്പെട്ട അഞ്ച് ടെലികോം ഓപ്പറേറ്റമാരില്‍ രാജ്യത്തെ ഏറ്റവും വേഗത കുറഞ്ഞ 4ജി നെറ്റ്‌വര്‍ക്ക് ജിയോയുടേതാണെന്ന് ട്രായ് പറഞ്ഞു.

ട്രായ് ഈയിടെ തുടങ്ങിയ മൈ സ്പീഡ് വെബ്‌സൈറ്റില്‍ ഇക്കാര്യം ഗ്രാഫ് സഹിതം വിവരിക്കുന്നുണ്ട്. റിലയന്‍സ് ജിയോയുടെ 4ജി ഡൗണ്‍ലോഡ് സ്പീഡ് സെക്കന്റില്‍ ശരാശരി 6.2 എം.ബി മാത്രമാണെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്.

reliance_jio_4g_1477040507573

അപ്‌ലോഡ് സ്പീഡിന്റെ കാര്യവും കഷ്ടത്തിലാണ്. ഇക്കാര്യത്തില്‍ രാജ്യത്ത് ആറാമതാണ് ജിയോ. ശരാശരി അപ്‌ലോഡ് സ്പീഡ് സെക്കന്റില്‍ 2.6 എം.ബി മാത്രമാണ്. ഇക്കാര്യത്തില്‍ ജിയോയ്ക്കു പിറകിലുള്ളത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മാത്രമാണ്.

Read More… ജിയോ, 2ജിയുടെ സ്പീഡ് പോലുമില്ലാത്ത 4ജി നെറ്റ്‌വര്‍ക്ക്

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.