
ഒരു രൂപയ്ക്ക് 1 ജി.ബി ഇന്റര്‍നെറ്റുമായി ജിയോയെ വെട്ടി ബി.എസ്.എന്‍.എല്‍
ന്യൂഡല്‍ഹി: 50 രൂപയ്ക്ക് ഒരു ജി.ബി ഡാറ്റയെന്ന ജിയോയുടെ ഓഫറിനെ വെല്ലുന്ന ഓഫറുമായി രംഗത്തു വന്നിരിക്കുകയാണ് ബി.എസ്.എന്‍.എല്‍. 1 ജി.ബി ഡാറ്റയ്ക്ക് ഇനി ബി.എസ്.എന്‍.എല്‍ ഈടാക്കുക വെറും ഒരു രൂപ മാത്രം. പുതിയ ബ്രോഡ്ബാന്റ് പ്ലാന്‍ പ്രകാരം പ്രതിമാസം 300 ജി.ബി ഡാറ്റയ്ക്ക് 249 രൂപ മാത്രമാണ് ഈടാക്കുക.
സെപ്തംബര്‍ 9 മുതല്‍ പുതിയ ഓഫര്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വയര്‍ലൈന്‍ ബ്രോഡ്ബാന്‍ഡിന്റെ പ്രചരണാര്‍ഥമാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്. പരിധികളില്ലാത്ത ബ്രോഡ്ബാന്‍ഡ് ഡാറ്റ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ബിഎസ്എന്‍എലിന്റെ പ്രഖ്യാപനം. ആറ് മാസത്തേക്കാണ് പ്ലാന്‍. അതിനു ശേഷം ഉപഭോക്താവിന് ഇഷ്ടമുള്ള പ്ലാനുകളിലേക്ക് മാറാം.
വന്‍ ഓഫറുമായി ജിയോ രംഗത്തെത്തിയതോടെ പ്രമുഖ കമ്പനികളെല്ലാം നിരക്കുകള്‍ കുത്തനെ കുറച്ചിട്ടുണ്ട്.
Comments are closed for this post.