2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജാഹ്നവി എന്ന പെണ്‍കുട്ടി പര്‍വതങ്ങളില്‍

എം.വി സക്കറിയ

 
പതിനഞ്ച് വയസ്സുള്ള ജാഹ്നവി എന്ന പെണ്‍കുട്ടി. അവള്‍ക്ക് ഒരുദിവസം വേദിയില്‍കയറി പ്രസംഗിക്കേണ്ടണ്ടി വന്നു. ജീവിതത്തില്‍ ആദ്യമായാണ് പ്രസംഗവേദിയില്‍ കയറുന്നത്. നാണംകുണുങ്ങിയായ പെണ്‍കുട്ടിയൊന്നുമായിരുന്നില്ല അവള്‍. പക്ഷെ വേദിയില്‍ കയറേ@ണ്ട സന്ദര്‍ഭം മുമ്പൊരിക്കലും ഉ@ണ്ടായിട്ടില്ലെന്നുമാത്രം.
   സ്റ്റേജില്‍ കയറുന്നതിന് മുമ്പ് അവിടെ ആ സന്ദര്‍ഭത്തില്‍ പറയാവുന്ന നാലു പോയിന്റുകള്‍ അച്ഛന്‍ പറഞ്ഞു കൊടുത്തു. അവള്‍ അത് ഹൃദിസ്ഥമാക്കിവെച്ചു. തന്റെ ഊഴമായപ്പോള്‍ സ്വന്തം വാക്യങ്ങളില്‍ അവതരിപ്പിച്ചു.  എഴുന്നേറ്റുനിന്നുകൊ@ണ്ട്  ഉജ്ജ്വലമായ കരഘോഷത്തോടെയാണ്, ജീവിതത്തിലാദ്യമായി നടത്തിയ ആ പ്രസംഗത്തെ കാണികള്‍ വരവേറ്റത്!!
     ജാഹ്നവി ശ്രീപെരുമ്പുത്തൂര്‍ എന്ന പെണ്‍കുട്ടി പറയുന്നു; 
 
  ‘പ്രഭാഷണം എന്ന കലയില്‍ എന്റെ സാധ്യതകള്‍ ഞാന്‍ വ്യക്തമായി തിരിച്ചറിഞ്ഞത് അങ്ങനെയായിരുന്നു. നന്നായി സംസാരിയ്ക്കാനുള്ള കഴിവ് എന്നില്‍ അന്തര്‍ലീനമാണെന്ന്, നിരീക്ഷണത്തിലൂടെ എന്റെ പിതാവ് തിരിച്ചറിഞ്ഞിട്ടു@ാവും. പക്ഷെ ഞാന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുപോലുമുണ്ടായിരുന്നില്ല എനിക്ക് വേദികളില്‍ ആയിരങ്ങളുടെ മുമ്പില്‍ ചെന്ന് ആകര്‍ഷകമായി സംസാരിക്കാനാവുമെന്ന്!!’
   ‘Butterflies cannot see their wings, They do not know how truely beautiful they are-‘
   ചിത്രശലഭങ്ങള്‍ക്ക് അവയുടെ വര്‍ണ്ണച്ചിറകുകള്‍ കാണാന്‍ കഴിയുന്നില്ല,
 
എത്ര മനോഹരമാണ് അവയെന്ന് അവര്‍ക്കറിയുകയുമില്ലല്ലോ!!അവള്‍ പറയുന്നു. ജാഹ്നവിയുടെ കാര്യത്തില്‍ അവളുടെ വിവിധങ്ങളായ കഴിവുകള്‍ തിരിച്ചറിയാനും പ്രോല്‍സാഹിപ്പിക്കാനും ശരിയായി ദിശയിലേക്ക് നയിക്കാനും മാതാപിതാക്കളുണ്ട@ായി. ആഫ്രിക്കയിലെ കിളിമഞ്ജാരോ പര്‍വതശിഖരം കേവലം പതിമൂന്നാം വയസില്‍ കീഴടക്കാന്‍ അവള്‍ പ്രാപ്തിയാര്‍ജ്ജിച്ചു. ആ പര്‍വതം കീഴടക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന റെക്കാഡ് അവള്‍ക്ക് സ്വന്തമായി. തുടര്‍ന്ന് ആസ്‌ത്രേലിയയിലെയും ആഫ്രിക്കയിലെയും നോര്‍ത്ത് അമേരിക്കയിലെയും വമ്പന്‍ പര്‍വതശൃംഗങ്ങള്‍ അവളുടെ കാല്‍ക്കീഴിലായി.
   അതിശയകരമായ നേട്ടങ്ങള്‍ കൈവരിച്ചതിന് ആദരവായി യങ് അച്ചീവേഴ്‌സ് അവാര്‍ഡ് വാങ്ങുന്ന വേദിയിലായിരുന്നു അവളുടെ കന്നി പ്രഭാഷണം. 
 
    ‘ശരിയായ സമയത്ത് ശരിയായ പ്രോല്‍സാഹനവും പിന്തുണയും. അതാണ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കേ@ണ്ടത്. എങ്കില്‍ അവള്‍ ലോകം കീഴടക്കും. അതിന് വര്‍ണമോ ദേശമോ ഭാഷയോ യാതൊരു ഭേദങ്ങളൊന്നുമില്ല’ എന്ന് തിങ്ങി നിറഞ്ഞ പ്രഭാഷണവേദികളിലൊന്നില്‍ ആ കുട്ടി പറയുമ്പോള്‍ വീണ്ട@ും കരഘോഷങ്ങളുയരുന്നുണ്ട@യിരുന്നു. കാരണം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് അവളത് മനോഹരമായി അവതരിപ്പിക്കുന്നത്.    യുവജനങ്ങളുടെ സദസ്സിലാണ് പ്രഭാഷണമെങ്കിലും, യുട്യൂബിലൂടെ ഇത്തരം ഹൃദ്യമായ പ്രഭാഷണങ്ങള്‍ വീക്ഷിക്കുന്നവരില്‍ എല്ലാ പ്രായക്കാരുമുള്‍പ്പെടും. അവര്‍ക്കെല്ലാം വേ@ണ്ടിയുള്ള സന്ദേശമാണ് അവള്‍ നല്‍കുന്നതും.  ശരിയായ കഴിവ് ശരിയായ പ്രായത്തില്‍ത്തന്നെ സ്വയം തിരിച്ചറിയാനും പരിപോഷിപ്പിച്ച് പ്രയോജനപ്പെടുത്താനും പ്രാപ്തിയുള്ളവര്‍ അപൂര്‍വമായി ഉ@ണ്ടാവും. പക്ഷെ ഭൂരിപക്ഷം കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സ്വന്തം വര്‍ണ്ണച്ചിറകുകളുടെ മനോഹാരിത കണ്ണില്‍പ്പെടാന്‍ പരസഹായം വേണ്ട@ിവരും. അതു നല്‍കുക എന്ന ദൗത്യം നിര്‍വഹിയ്ക്കാന്‍ ജാഹ്നവിയുടെ പിതാവിനെപ്പോലെ എല്ലാവര്‍ക്കും പ്രാപ്തിയു@ണ്ടാവണമെന്നില്ല. അവിടെയാണ് അധ്യാപകരുടെയും മറ്റു മാര്‍ഗദര്‍ശികളുടെയും സേവനത്തിന്റെ മികവ് ദൃശ്യമാവേ@ത്.
 
  ‘പ്രയാസമേറിയ പരീക്ഷയാണ് ജീവിതം. ചിലര്‍ അന്യരുടെ ഉത്തരങ്ങള്‍ പകര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നു. പരീക്ഷ എത്രയും പ്രയാസമേറിയതാവട്ടെ, ഉത്തരങ്ങള്‍ പകര്‍ത്തിവെയ്ക്കാന്‍ ഒരിക്കലും ശ്രമിക്കരുത്’ ജാഹ്നവി പറയുന്നു.  ഏഴു വന്‍കരകളിലേയും ഏറ്റവും ഉയരമുള്ള കൊടുമുടികളെല്ലാം കീഴടക്കണം, ദക്ഷിണദ്രുവത്തിലും  ഉത്തരദ്രുവത്തിലും എത്തിച്ചേരണം.ഇതൊക്കെയാണ് ജാഹ്നവിയുടെ സ്വപ്നങ്ങള്‍. സ്വപ്നങ്ങള്‍ എന്നാല്‍ പകല്‍സ്വപ്നങ്ങളല്ല, യഥാര്‍ഥ പദ്ധതികള്‍ അഥവാ ലക്ഷ്യങ്ങള്‍ തന്നെ. അതാണ് വെറുതേയിരുന്ന് സ്വപ്നം കാണുന്നവരും ശരിയായ ആസൂത്രണം നടത്തി അവ പ്രാവര്‍ത്തികമാക്കുന്നവരും തമ്മിലുള്ള വ്യത്യാസവും. 
 
കേവലം മൂന്നു വയസുമുതല്‍ മലകള്‍ കയറിയതാണവള്‍. പിതാവായ ഡോ.എസ്.കൃഷ്ണറാവുവിനൊപ്പം ട്രക്കിങിന് പോയ പരിചയത്തിന്റെ സ്വാഭാവിക തുടര്‍ച്ച മാത്രമായിരുന്നു 13 വയസും എട്ടുവയസും മാത്രമുള്ളപ്പോള്‍ യൂറോപ്പിലെ ഏറ്റവും ഉയരമുള്ള മൗണ്ട് എബ്രൂസ് കീഴടക്കാന്‍ കാണിച്ച കരുത്ത്.ജന്‍ജയ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടനയിലൂടെയാണ് സ്ത്രീശാക്തീകരണ പരിപാടികള്‍ക്ക് വേ@ണ്ടുന്ന ധനം സമാഹരിക്കുന്നത്.  അമേരിക്കയില്‍ വൈറ്റ്ഹൗസില്‍ സിമ്പോസിയം നടത്തുന്നതുള്‍പ്പെടെ ജാഹ്നവിയുടെ പ്രഭാഷണ രംഗത്തെ നേട്ടങ്ങളും അതുല്യം തന്നെ. 
 
 ഓരോരുത്തരും അവനവനെപ്പോലെയായാല്‍ മതിയാവും, മറ്റാരെയും പോലെയാവേണ്ടണ്ടതില്ല എന്ന് പറയാറുണ്ട്. ശരിയാണ്. ജാഹ്നവി ചെയ്തതുപോലെ മല കയറാന്‍ പോവണമെന്നില്ല. നൃത്തം ചെയ്യാനോ പെയിന്റിങിനോ കഴിയണമെന്നുമില്ല. പക്ഷെ സ്വന്തമായി എന്തു കഴിവാണോ ഉള്ളത്, അത് പരിപോഷിപ്പിക്കാന്‍ ജാഹ്നവിയെപ്പോലുള്ളവരെ മാതൃകയാക്കി കഠിനപ്രയത്‌നം നടത്തേണ്ടിയിരിക്കുന്നു. അതാണ് ഇത്തരം പുതിയ കഥകളുടെ പ്രസക്തി.
 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.