2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജാമ്യ നിഷേധം: കേണല്‍ പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: മുംബൈ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് സുപ്രിംകോടതിയെ സമീപിച്ചു.
കേസില്‍ എന്‍.ഐ.എ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജയിലില്‍ കഴിയുന്ന പുരോഹിത് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ഇവിടെയും അനുകൂലമായ വിധി ലഭിക്കാത്ത സാഹചര്യത്തിലാണ് രാജ്യത്തെ പരമോന്നത കോടതിയെ കേണല്‍ പുരോഹിത് സമീപിച്ചിരിക്കുന്നത്.ആറു പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനം മഹാരാഷ്ട്രയിലെ മലേഗാവില്‍ പുരോഹിതും സംഘവും നടത്തിയത് 2008 സെപ്തംബറിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയും സന്യാസിനിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിന് മുംബൈ ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ആരോപണ വിധേയമായതോ, ആക്ഷേപകരമായതോ ആയ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രജ്ഞാ സിങിന് ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്നും പാസ്‌പോര്‍ട്ട് എന്‍.ഐ.എ കോടതിയില്‍ സറണ്ടര്‍ ചെയ്യണമെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കരുതെന്നും ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് കോടതി പ്രജ്ഞാ സിങിന് ജാമ്യം അനുവദിച്ചത്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.