2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജാട്ട് സംവരണത്തിന് ഹൈക്കോടതി സ്റ്റേ

ഛണ്ഡിഗഢ്: ജാട്ട് വിഭാഗക്കാര്‍ക്കും മറ്റു നാലു സമുദായങ്ങള്‍ക്കും സംവരണം നല്‍കാനുള്ള ഹരിയാന സര്‍ക്കാര്‍ നീക്കം പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തു. ജാട്ട് സിഖ്, മുസ്‌ലിം ജാട്ട്, ബിഷണോയിസ്, റോര്‍സ്, ത്യാഗിസ് എന്നീ സമുദായങ്ങള്‍ക്കാണ് സംവരണം നല്‍കിയിരുന്നത്. ജാട്ടുകള്‍ക്ക് 10 ശതമാനവും മറ്റു സമുദായങ്ങള്‍ക്ക് അഞ്ചു ശതമാനവുമാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് 29നാണ് സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്‍ ഹരിയാന നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. എന്നാല്‍, ഇതിനെതിരേ ഭിവാനി സ്വദേശി മുരാരി ലാല്‍ ഗുപ്ത നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് നിരക്കാത്തതാണെന്ന് ഹരജിയില്‍ ആരോപിച്ചിരുന്നു. വിദ്യാഭ്യാസപരമായും രാഷ്ട്രീയപരമായും ജാട്ടുകള്‍ പിന്നോക്കാവസ്ഥയിലുള്ള സമുദായമല്ലെന്ന് നേരത്തേ സുപ്രിംകോടതിയും നിരീക്ഷിച്ചിരുന്നു. സംവരണത്തിനായി ജാട്ട് സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ഹരിയാനയില്‍ സംവരണം ഏര്‍പ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.