2021 March 02 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജാട്ട് പ്രക്ഷോഭം: 130 മലയാളികള്‍ സഹായം അഭ്യര്‍ഥിച്ചു

കുടുങ്ങിയ നിരവധി മലയാളികള്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ഹരിയാനയിലെ ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു പോയ മലയാളികളെ സഹായിക്കുന്നതിനായി ഡല്‍ഹി കേരള ഹൗസില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് ഇതുവരെ 130 മലയാളികള്‍ സഹായമഭ്യര്‍ഥിച്ചു വിളിച്ചു.
തിങ്കളാഴ്ച്ച രാത്രി ആലുവ സ്വദേശി നരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള 20 പേരടങ്ങുന്ന മലയാളികളുടെ സംഘം കേരള ഹൗസിലെത്തിയിരുന്നു. ജോണ്‍ ജേക്കബ് വാഴക്കലിന്റെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന മറ്റൊരു സംഘം ഇന്നലെ പുലര്‍ച്ചെ എത്തിച്ചേര്‍ന്നു. സംഘത്തിലെ മുഴുവന്‍ പേര്‍ക്കും കേരള ഹൗസില്‍ താമസവും ഭക്ഷണവും ഒരുക്കിയിരുന്നു.
ആദ്യമെത്തിയ 20 അംഗസംഘം ഇന്നലെ നാട്ടിലേക്ക് മടങ്ങി. ഹരിയാനയിലെ പാനിപത്തില്‍ അകപ്പെട്ട അരുണ്‍ മോഹനന്റെ നേതൃത്വത്തിലുള്ള കോട്ടയം ഹോളിക്രോസ് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന 33 അംഗ സംഘം ഇന്ന് രാവിലെ കേരള ഹൗസിലെത്തും.
ഹരിയാനയിലെ കര്‍ണാലില്‍ നടന്ന ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ശ്യാം സൂരജിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘവും ഇന്നലെ കേരള ഹൗസിലെത്തി. തൃശൂര്‍ മണ്ണൂത്തി കോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്‌നോളജിയിലെ 13 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്നതാണ് സംഘം. ഇവര്‍ക്കും ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഡല്‍ഹി കേരള ഹൗസില്‍ ഒരുക്കിയിട്ടുണ്ട്.
കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍: 011 30411411

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.