
ചണ്ഡിഗഢ്: ജാട്ട് കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പൊലിസ് ഗുരുതര വീഴ്ച വരുത്തിയെന്ന് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നിയോഗിക്കപ്പെട്ട പ്രകാശ് സിങ് കമ്മിറ്റി കണ്ടെത്തി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതിനെതിരേ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും മുന്‍ ഉത്തര്‍പ്രദേശ് പൊലിസ് ഡയറക്ടര്‍ ജനറലായിരുന്ന പ്രകാശ് സിങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ചൂണ്ടിക്കാട്ടി.
സ്വയരക്ഷയ്ക്കായാണ് മാറിനിന്നതെന്ന് ഓഫീസര്‍മാര്‍ പറഞ്ഞതായും സി.ഐ.ഡിയും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നടപടികള്‍ അതീവ രഹസ്യ സ്വഭാവത്തിലുള്ളതാണെന്നും സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിലെ 40 പേജുകളാണ് അതീവ രഹസ്യ സ്വഭാവമുള്ളത്. 71 ദിവസം കൊണ്ടാണ് 450 പേജുവരുന്ന റിപ്പോര്‍ട്ട് തയാറാക്കിയത്.