ന്യൂഡൽഹി
ശനിയാഴ്ച രാത്രി വർഗീയ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ വീണ്ടും പൊലിസിന് നേരെ കല്ലേറ്.
കെട്ടിടത്തിന് മുകളിൽ നിന്ന് കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയായിരുന്നുവെന്ന് ഡൽഹി പൊലിസ് ഡി.സി.പി ഉഷ രംഗറാണി പറഞ്ഞു.
ശനിയാഴ്ച പൊലിസിന് നേരെ വെടിയുതിർത്ത സോനു ചിക്‌നയെന്ന പ്രതിയെത്തേടി അയാളുടെ വീട്ടിലെത്തിയ പൊലിസ് സംഘത്തിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ പൊലിസും ദ്രുതകർമ സേനയും സോനുവിന്റെ ബന്ധുവായ ഒരാളെ കസ്റ്റഡിയിലെടുത്തു. സംഘർഷമുണ്ടായ കുശാൽ ചൗക്ക് പരിസരം ഇപ്പോഴും പൊലിസ് നിയന്ത്രണത്തിലാണ്.
ഇതുവരെ 23 പേരാണ് അറസ്റ്റിലായത്.
ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാവാത്തവരാണെന്ന് പൊലിസ് അറിയിച്ചു.
ഇവരിൽ ഇരു സമുദായങ്ങളിൽപ്പെട്ടവരുമുണ്ടെന്ന് ഡൽഹി പൊലിസ് കമ്മിഷണർ രാകേഷ് അസ്താന പറഞ്ഞു.
Comments are closed for this post.