2022 September 29 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ജവാന്റെ പ്രതിഷേധം ഫലംകണ്ടു; സൈനികരുടെ പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ വാട്‌സ്ആപ്പുമായി കരസേനാ മേധാവി

ന്യൂഡല്‍ഹി: തന്റെ പരാതികള്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ പ്രതിഷേധം ഫലം കണ്ടു. സൈനികരുടെ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനായി വാട്‌സ്ആപ്പ് സൗകര്യം ഒരുക്കിയതായി കരസേനാ മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.

ബിപിന്‍ റാവത്തിന് നേരിട്ട് പരാതികള്‍ വായിക്കാന്‍ കഴിയുന്ന രീതിയിലാണ് സൗകര്യം. 9643300008 എന്ന നമ്പറിലേക്കു സൈനികര്‍ക്കു നേരിട്ടു പരാതികള്‍ അയയ്ക്കാം.

സൈനികര്‍ക്കിടയിലെ ഭക്ഷണ പ്രശ്‌നങ്ങളും മറ്റും വെളിപ്പെടുത്തി തേജ് ബഹദൂര്‍ യാദവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സൈനികരെ പൊതുവായി പരാതികള്‍ ഉന്നയിക്കുന്നതില്‍നിന്നു വിലക്കുകയും ചെയ്തു. ഇതിനുശേഷമാണ് വാട്‌സആപ്പ് നമ്പര്‍ സൗകര്യം സൈനികര്‍ക്കായി ഒരുക്കി നല്‍കിയിരിക്കുന്നത്.

പുതിയ നീക്കത്തിനെതിരേ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. 13 ലക്ഷം സൈനികരുള്ള കരസേനയില്‍, സാധുതയുള്ളതും ഇല്ലാത്തതുമായ പരാതികള്‍ എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ഈ മേഖലയിലെ പ്രമുഖര്‍ ഉന്നയിക്കുന്നത്.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.