
ജലനിധിയുടെ മലപ്പുറം, കണ്ണൂര്‍ റീജിയനല്‍ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റുകളില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ക്ക് 10 വര്‍ഷം ഗ്രാമീണവികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ പ്രവൃത്തിപരിചയം വേണം.സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡെപ്യൂട്ടി ഡവലെപ്മെന്റ് കമ്മീഷണര്‍ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്ക് 20 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.jalanidhi.kerala.gov.in