2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജര്‍മന്‍ യുവാവിന് നേരെ ആക്രമണം

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ജര്‍മന്‍ യുവാവിന് നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
 ചാന്ദ്‌നി ചൗക്കില്‍ നിന്ന് കശ്മിര്‍ ഗെയ്റ്റ് പ്രദേശത്തേക്ക് പോകുന്നതിനിടെയാണ് 19കാരനായ ബെഞ്ചമിന്‍ സ്‌കോട്ടിന് നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ ബ്ലേഡ് ഉപയോഗിച്ച് പരിക്കേല്‍പ്പിച്ച അക്രമികള്‍ കൈവശമുണ്ടായിരുന്ന പണം കവരുകയും ചെയ്തു.
പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.