2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജര്‍മന്‍ കപ്പ്; ബയേണിന് വിജയത്തുടക്കം

മ്യൂണിക്: ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബയേണ്‍ മ്യൂണിക്കിന് വിജയത്തുടക്കം. യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിക്ക് വേണ്ടി ആദ്യ ഇലവനിലെ താരങ്ങള്‍ ഇറങ്ങിയപ്പോള്‍ പുതുമുഖങ്ങളുമായി ഇറങ്ങിയ ബയേണ്‍ മികച്ച ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് എഫ്.സി ഡുരേനിനെ പരാജയപ്പെടുത്തി ബയേണ്‍ ജര്‍മന്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നത്.
അരങ്ങേറ്റത്തില്‍ ചൗപോ മോട്ടിങ് അരങ്ങ് തകര്‍ത്തപ്പോള്‍ ബയേണിന് വേണ്ടി പിറന്നത് ഇരട്ട ഗോളുകളായിരുന്നു. തോമസ് മുള്ളറും ബയേണിനായി സ്‌കോര്‍ ചെയ്തു. അലക്‌സാണ്ടര്‍ നൂബല്‍,ബൗന സാര്‍, ബോട്ടങ്ങ്, കോസ്റ്റ, ചൗപോ മോട്ടിങ് എന്നിവരടങ്ങിയ ടീമുമായാണ് ഹാന്‍സി ഫ്‌ളിക്ക് ജര്‍മനിയെ കളത്തിലിറക്കിയത്. ബയേണിന് വേണ്ടി നൂബല്‍,ബൗന സാര്‍,മാര്‍ക് റോക എന്നിവര്‍ അരങ്ങേറ്റം കുറിക്കുകയും ജമാല്‍ മുയിസല സീനിയര്‍ ടീമില്‍ അരങ്ങേറുകയും ചെയ്തു. ഇന്ന് രാത്രി പത്ത് മണിക്ക് അര്‍മിനിയ ക്ലബിനെതിരേയാണ് ബയേണിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.