2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജര്‍മനിയിലെ നിശാക്ലബില്‍ വെടിവയ്പ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു

ബര്‍ലിന്‍: ജര്‍മനിയിലെ നിശാക്ലബ്ബിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തെക്കന്‍ ജര്‍മനിയിലെ കോണ്‍സ്റ്റാന്‍സിലിലെ ഗ്രെ നിശാക്ലബ്ബിലാണ് അതിക്രമിച്ച കയറിയയാള്‍ നിറയൊഴിച്ചത്.

സംഭവസമയം ക്ലബ്ബില്‍ നൂറോളം പേരുണ്ടായിരുന്നു. പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇറാഖി പൗരനായ ആക്രമിയും ആക്രമിയുടെ വെടിവയ്പ്പില്‍ പൊലിസുകാരനുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് പിന്നില്‍ തീവ്രവാദബന്ധമില്ലെന്ന് പൊലിസ് അറിയിച്ചു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.