2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജയ്ഷായുടെ അഴിമതി തെളിവില്ലാതെ അന്വേഷണം വേണ്ടെന്ന് ആര്‍.എസ്.എസ്

ഭോപ്പാല്‍: ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകനെ സംരക്ഷിക്കുന്ന നിലപാടുമായി സംഘ്പരിവാര്‍. കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അമിത് ഷായുടെ മകന്‍ ജയ്ഷായുടെ കമ്പനിയുടെ വരുമാനത്തിലുണ്ടായ വര്‍ധനവിനു പിന്നില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ശരിയല്ലെന്ന നിലപാടിലാണ് ആര്‍.എസ്.എസ്. പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കില്‍ മാത്രം അദ്ദേഹത്തിനെതിരേ കേസെടുത്താല്‍ മതിയെന്നാണ് ഇന്നലെ ആര്‍.എസ്.എസ് നേതാവ് ദത്രാത്രേയ ഹൊസാബലെ പറഞ്ഞത്. ആരോപണം ഉന്നയിച്ചവര്‍തന്നെ തെളിവ് ഹാജരാക്കട്ടെയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അമിത്ഷായുടെ മകനുനേരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടിയുടെ യശസിന് കളങ്കം വരുത്തിയെന്ന് കഴിഞ്ഞദിവസം ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് യശ്വന്ത്‌സിന്‍ഹ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമിത്ഷായേയും മകനേയും പിന്തുണച്ചുകൊണ്ട് ആര്‍.എസ്.എസ് രംഗത്തെത്തിയത്. പ്രശ്‌നം പാര്‍ട്ടി ചര്‍ച്ച ചെയ്യും. പുറത്തുവച്ച് ഇത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഹൊസാബലെ വ്യക്തമാക്കി.
പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുരളി മനോഹര്‍ ജോഷി ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ഭാഗവതിനെ കണ്ടിരുന്നില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വന്നിരുന്നുവെന്നും എന്നാല്‍ മറ്റു ചില കാര്യങ്ങളാണ് സംസാരിച്ചതെന്നുമാണ് ഹൊസാബലെ പറഞ്ഞത്.c

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.