
കോയമ്പത്തൂര്‍: തമിഴ്നാടിനു ആവശ്യമായ കേന്ദ്ര സഹായം നല്‍കാനും, കേന്ദ്രപദ്ധതികളെ പറ്റി സംസാരിക്കാനുമായി കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി ജയലളിതയുമായി താന്‍ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ആരോപിച്ചു.
അമ്പത്തൂരില്‍ ബി.ജെ.പി പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം മികച്ച മുന്നേറ്റം രാജ്യത്തുണ്ടായെന്ന് മന്ത്രി പറഞ്ഞു.