ന്യൂഡൽഹി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് 3.2 ലക്ഷം കോടി രൂപ നിക്ഷേപം നടത്താനാണ് ജപ്പാൻ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇന്നലെ ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിക്കായി ഉന്നതതല പ്രതിനിധി സംഘത്തോടൊപ്പമാണ് കിഷിദ ഡൽഹിയിലെത്തിയത്. ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും തമമിൽ കൂടിക്കാഴ്ച നടത്തിയത്. പ്രത്യേക ക്ലീൻ എനർജി പങ്കാളിത്തം ഉറപ്പാക്കുന്നതിനൊപ്പം വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള ആറ് കരാറുകളിൽ ഇരുപക്ഷവും ഒപ്പുവച്ചു.
ഇന്ത്യ- ജപ്പാൻ ബന്ധം സുദൃഢമാക്കുന്നത് ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്ന് മാത്രമല്ല, ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകുമെന്നും മോദി പറഞ്ഞു. മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസൊ ആബെ 2014ലെ ഇന്ത്യാ സന്ദർശന വേളയിൽ 3.5 ട്രില്യൺ യെൻ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു .
Comments are closed for this post.