
ടോക്കിയോ: മുന്നൂറിലേറെ യാത്രക്കാരുമായി പുറപ്പെടാന്‍ തയാറായിനിന്ന വിമാനത്തിനു തീപിടിച്ചു. എന്‍ജിനു തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു തീയണച്ചു. ഇന്നലെ ടോക്കിയോയിലെ ഹനേദ വിമാനത്താവളത്തിലാണ് കൊറിയന്‍ എയറിന്റെ ബോയിങ് 777 വിമാനത്തിനു തീപിടിച്ചത്.
ദക്ഷിണ കൊറിയയിലെ ഗിംപോ വിമാനത്താവളത്തിലേക്കു പുറപ്പെടാനൊരുങ്ങുകയായിരുന്നു വിമാനം. എന്നാല്‍ വിമാന എന്‍ജിനില്‍നിന്നു തീ ഉയര്‍ന്നതോടെ യാത്രക്കാരെ അടിയന്തിരമായി പുറത്തിറക്കി. ഇതില്‍ 302 യാത്രക്കാരും 17 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ 19 പേര്‍ക്ക് സംഭവത്തില്‍ നിസാര പരുക്കേറ്റിട്ടുണ്ട്.
തീപിടിത്തമുണ്ടായതിനെതുടര്ന്നു ഡസന്‍ കണക്കിന് സുരക്ഷാ വാഹനങ്ങള്‍ ഞൊടിയിടയില്‍ പാഞ്ഞെത്തിയാണ് തീയണച്ചത്.
Comments are closed for this post.