മൂവാറ്റുപുഴ
പായിപ്രയിലെ ജപ്തി വിവാദത്തിന് പിന്നാലെ മൂവാറ്റുപുഴ അർബൻ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ഗോപി കോട്ടമുറിക്കൽ.
പാർട്ടിയുടെ നിർദേശ പ്രകാരമാണ് രാജി. ജപ്തി വിവാദത്തെ തുടർന്ന് ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. ഡെപ്യൂട്ടി ജനറൽ മാനേജർ ഷാന്റി, ബ്രാഞ്ച് മാനേജർ സജീവൻ എന്നിവർക്കാണ് സസ്പെൻഷൻ. ജപ്തി നടപടിയിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സി.പി.എമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു മൂവാറ്റുപുഴ പായിപ്രയിലെ വിവാദമായ ജപ്തി വിഷയം. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ടുകൊണ്ടായിരുന്നു ബാങ്കിന്റെ ജപ്തി. തൊട്ടുപിന്നാലെ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ എത്തി വീടിന്റെ പൂട്ടുപൊളിച്ചതും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
ഈ സംഭവവികാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ അർബൻ ബാങ്ക് പ്രസിഡന്റായ ഗോപി കോട്ടമുറിക്കലിന്റെ രാജി.
ജപ്തി വിവാദം ഏറെ വേദനയുണ്ടാക്കിയെന്നും, മൂവാറ്റുപുഴയിൽ ഉണ്ടായിരുന്നിട്ടും എന്നെ ഉദ്യോഗസ്ഥർ വിളിച്ചില്ലെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. ജപ്തി വിവാദവുമായി ബസപ്പെട്ടല്ല രാജിയെന്നും കേരള ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നതിനാലാണ് അർബൻ ബാങ്ക് ചെയർമാൻ സ്ഥാനം രാജി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.