
കായംകുളം: നെഹ്റു പടുത്തുയര്‍ത്തിയ ഭാരതത്തിന്റെ ജനാധിപത്യം, മതനിരപേക്ഷ നിലപാടുകള്‍ തകര്‍ക്കുകയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ചെയ്തതെന്ന് എം.എസ്.എഫ് സംസ്ഥാന നേതാവ് ബിലാല്‍ മുഹമ്മദ്. ആലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാന്റെ തെരഞ്ഞെടുപ്പു പ്രചരണാര്‍ഥം യു.ഡി.വൈ.എഫ് കായംകുളത്ത് നടത്തിയ പൊതുസമ്മേളനം മേടമുക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിലാല്‍.
ഇഷ്ടമില്ലാത്തവരെ ജീവിക്കാന്‍ അനുവദിക്കാത്ത പ്രവൃത്തികളും അവര്‍ പറയുന്നതു പൊലെ ജനങ്ങള്‍ ജീവിക്കണമെന്ന ഏകാധിപത്യ സ്വഭാവവുമാണ് കഴിഞ്ഞ 5 വര്‍ഷമായി എന്‍.ഡി.എ യും സംഘപരിവാര്‍ സംഘടനകളും നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. യോഗത്തില്‍ യു.ഡി.വൈ.എഫ് ചെയര്മാന് ബി.ഷിബു അധ്യക്ഷനായി.
നൗഫല്‍ സ്വാഗതം പറഞ്ഞു.എ.പി ഷാജഹാന്, ശ്രീജിത്ത് പത്തിയൂര്‍, എച്ച് ബഷീര്‍ കുട്ടി, ജെ. മുഹമ്മദ്കുഞ്ഞു, പൂക്കുഞ്ഞു കോട്ടപ്പുറം, നവാസ് മുണ്ടകത്തില്‍, റസ്സാഖ്, അന്‍സര്‍ ഹസന്, ഷാജഹാന് വലിയ വീടന്, പി.സി റെഞ്ചി, കെ.കെ.നൗഷാദ്, ഹരിതാ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.