
കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഭവവികാസങ്ങള്‍ ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ചതായില്ല. അധികാരത്തിനു വേണ്ടി ചിലര്‍ കാണിച്ച പ്രവൃത്തികള്‍ തീര്‍ത്തും ദു:ഖകരമായിപ്പോയി.
കര്‍ണാടക ഉയര്‍ത്തിയ ചില സുപ്രധാന ചോദ്യങ്ങളുണ്ട്. ജനാധിപത്യ സംവിധാനങ്ങള്‍ നോക്കുകുത്തികളായപ്പോള്‍ എന്തു കൊണ്ട് ജുഡിഷ്യറി സ്വയം മുന്നോട്ടു വന്നില്ല.
തെരെഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാര്‍ക്ക് സംരക്ഷണം നല്കാന് കഴിയാത്ത രീതിയില്‍ സുരക്ഷാസംവിധാനം മാറിയതെങ്ങിനെയാണ്?. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ ചിലര്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എങ്ങനെ സ്വാതന്ത്ര്യം ലഭിച്ചു. കുതിരക്കച്ചവടത്തിനു പണമെറിയാന്‍ ഖജനാവ് തുറന്നുകൊടുക്കുന്നത് ആരാണ്?
ജനാധിപത്യത്തിന്റെ മൂല്യത്തില്‍ വിശ്വസിക്കുന്ന ഒരു പൗരനെ ഏറെ മരവിപ്പിച്ച നിമിഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടകയില്‍ ഉണ്ടായത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ രാജ്യത്ത് അരാജകത്വം നടമാടും.