2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജനം കാഴ്ചക്കാരായി; നടുറോഡില്‍ അപകടത്തില്‍പെട്ടയാള്‍ വെന്തുമരിച്ചു

ബീഡ്: നടുറോഡില്‍ വാഹനാപകടത്തില്‍പെട്ടയാള്‍ അഗ്നിക്കിരയാകുന്നത് നാട്ടുകാര്‍ വിഡിയോ പകര്‍ത്തിയും കൈകെട്ടിനിന്നും ‘ആസ്വദിച്ചു’. തീയണയ്ക്കാന്‍ പോലുമുള്ള വിവേകം കാണിക്കാന്‍ സന്നദ്ധരാകാത്ത നാട്ടുകാര്‍ക്കു മുന്‍പില്‍ യുവാവ് വെന്തുമരിച്ചു.
മഹാരാഷ്ട്രയില്‍ ബീഡ് ജില്ലയില്‍, മുംബൈയില്‍നിന്ന് എട്ടുമണിക്കൂര്‍ ദൂരെ പൊതുനിരത്തിലാണ് മന:സാക്ഷിയെ ഞെട്ടിച്ച സംഭവം. രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന ബൈക്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു യാത്രക്കാരന്‍ കുടുങ്ങി. പെട്രോള്‍ ടാങ്കിലേക്ക് തീപ്പൊരി പടര്‍ന്ന് ആളിക്കത്തി ഇയാള്‍ വെന്തുമരിക്കുകയായിരുന്നു.
ഇതേസമയം, അപകടത്തില്‍പ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രികന്‍ തലയ്ക്ക് മാരകമായി പരുക്കേറ്റ് ബോധരഹിതനായി. ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാതെ നാട്ടുകാര്‍ കൈയുംകെട്ടി നോക്കി നിന്നതാണ് യുവാവിന്റെ മരണത്തിന് ഇടയാക്കിയത്. ഏറെസമയം കഴിഞ്ഞ് പൊലിസെത്തിയപ്പോഴേക്കും യുവാവ് തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. അപകടകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.