2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചോറ്റാനിക്കര സ്റ്റേഷനില്‍ ലോക്കപ്പില്ലാത്തത് പൊലിസിന് തലവേദനയാകുന്നു

തൃപ്പൂണിത്തുറ: ചോറ്റാനിക്കര പൊലിസ് സ്റ്റേഷനില്‍ ലോക്കപ്പില്ലാത്തത് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയാകുന്നു. ലോക്കപ്പില്ലാത്ത പൊലിസ് സ്റ്റേഷനില്‍ പ്രതികളെ എന്തു ചെയ്യണമെന്ന് അങ്കലാപ്പിലാണ് പൊലിസ്. ദേവസ്വം ബില്‍ഡിങിലായിരുന്നു ആദ്യം പൊലിസ് സ്റ്റേഷന്‍. പിന്നീട് ചോറ്റാനിക്കര പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മിച്ചപ്പോള്‍ പഴയ കെട്ടിടത്തില്‍ പൊലിസ് സ്റ്റേഷനും കോടതിയും സ്ഥാപിച്ചു. സ്ഥലപരിമിതി മൂലം ഞെങ്ങി ഞെരുങ്ങുകയാണ് പൊലിസ് സ്റ്റേഷനും കോടതിയും.
ക്ഷേത്രനഗരിയായ ചോറ്റാനിക്കരയില്‍ തിരക്കേറുന്നതോടൊപ്പം തന്നെ ക്രിമിനല്‍ സ്വഭാവമുള്ളവരും തമ്പടിക്കുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിച്ചു. ഉള്ള സ്ഥലത്ത് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ പൊലിസ് നന്നേ പാടുപെടുന്നുണ്ടെങ്കിലും ലോക്കപ്പ് ഇല്ലാത്തത് ഒരു പോരായ്മ തന്നെയാണ്. ലോക്കപ്പ് ഇല്ലാത്തത് കേസന്വേഷണത്തെയും പ്രതികൂലമായി ബാധിക്കും. ലോക്കപ്പ് ആവശ്യത്തിന് പലപ്പോഴും മുളന്തുരുത്തി പൊലിസ് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. സൗകര്യപ്രദമായ സ്ഥലത്ത് പൊലിസ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവും ഇവിടെ ശക്തമാണ്. അസൗകര്യങ്ങള്‍ മൂലം പൊലിസ് വാഹനങ്ങള്‍ ഇടുന്നതും ക്ഷേത്രം വക പൂരപ്പറമ്പിലാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് ചോറ്റാനിക്കര പൊലിസ് സ്റ്റേഷന്റെ ഹൗസ് ഓഫിസര്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.