
ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചൊവ്വയെപ്പറ്റി പഠിക്കാന്‍ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് പോലെയുള്ള നിരവധി ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുതിയൊരു ചൊവ്വാ ദൗത്യത്തിലേക്ക് നീങ്ങുകയാണ്. ഇതിത്തിരി പ്രത്യേകതയുള്ളതുമാണ്.
ഓട്ടോമാറ്റിക് ഹെലികോപ്റ്ററുകളെ ബഹിരാകാശ ദൗത്യത്തിന് ഉപയോഗിക്കാന്‍ തയാറെടുക്കുകയാണ് നാസ.
ഇതിന് മുന്നോടിയായ 2020ല്‍ ചൊവ്വയിലേക്ക് ഓട്ടോമാറ്റിക് ഹെലികോപ്റ്റര്‍ അയക്കുമൊണ് നാസയില്‍നിന്ന് ലഭിക്കു വിവരം.
നാസയുടെ മാര്‍സ് 2020 ദൗത്യത്തിനൊപ്പമായിരിക്കും ഹെലികോപ്റ്റര്‍ അയക്കുക.
ഈ ഹെലികോപ്റ്ററിന് വലുപ്പം കുറവായതിനാല്‍ ഗ്രഹത്തിന്റെ ഉപരിതലത്തെ കുറിച്ച് വിശദമായ പഠനം നടത്താന്‍ സാധിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുത്.
കൂടാതെ ചൊവ്വയില്‍ വാഹനങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ ചൊവ്വയിലെ വായുവിലൂടെ ഈ വാഹനത്തെ സഞ്ചരിപ്പിക്കാനും നാസ ലക്ഷ്യമിടുന്നുണ്ട്. ഇത് സാധ്യമായാല്‍ ഹെലികോപ്റ്ററില്‍ ഘടിപ്പിച്ച രണ്ട് കാമറകള്‍ ഉപയോഗിച്ച് ഇതുവരെ ലഭിക്കാത്ത ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുമൊണ് നാസ കരുതുത്.
ഭൂമിയില്‍ 1.8 കിലോ ഗ്രാം ഭാരം വരു ഈ കുഞ്ഞന്‍ ഹെലികോപ്റ്ററിന് ഒരു സോഫ്റ്റ് ബോളിന്റെ വലുപ്പമാണുള്ളത്.
സാധാരണ ഹെലികോപ്റ്ററുകളുടെ ചിറകിനേക്കാളും പത്തിരട്ടി വേഗതയില്‍ കറങ്ങു രീതിയിലാണ് ഈ ഓട്ടോമാറ്റിക് ഹെലികോപ്റ്ററിന്റെ ചിറക് സജ്ജീകരിച്ചിട്ടുള്ളത്.
30 ദിവസ കാലയളവില്‍ അഞ്ച് പ്രാവശ്യം ഓട്ടോമാറ്റിക്കായി കറങ്ങാനും ഈ കുഞ്ഞന്‍ ഹെലികോപ്റ്ററിന് സാധിക്കും.
എന്നാല്‍ ഹെലികോപ്റ്ററിനെ മറ്റൊരു ബഹിരാകാശ വാഹനത്തില്‍ ചൊവ്വയുടെ ഉപരിതലത്തിലെത്തിച്ചതിനു ശേഷമാണ് ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുക.
2020 ജൂണില്‍ കുഞ്ഞന്‍ ഹെലികോപ്റ്ററിനെ ചൊവ്വയിലേക്ക് അയച്ച് 2021 ഫെബ്രുവരിയില്‍ തിരികെയത്തിക്കു വിധത്തിലാണ് നാസ പദ്ധതി തയാറാക്കുത്.
ഇത് വിജയിച്ചാല്‍ ചൊവ്വയുടെ ഉപരിതലത്തെ കുറിച്ച് നിരവധി പുത്തന്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
എന്തായാലും നാസയുടെ ഈ പദ്ധതി വിജയിക്കുമോയെ് കാത്തിരുന്ന് കാണേണ്ടി വരും.