
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന തിബറ്റന്‍ മേഖലയില്‍ ചൈനീസ് അത്യാധുനിക യുദ്ധവിമാനം.
ചൈനയുടെ ചെങ്ദു ജെ 20 യുദ്ധവിമാനമാണ് തിബറ്റിലെ ദാവോചെങ് യാദിങ് വിമാനത്താവളത്തില്‍ എത്തിയത്. ടാര്പോളിന്കൊണ്ടുമൂടിയ നിലയിലാണ് ഇരട്ട എന്ജിന് വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ലോകത്ത് ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സൈനികേതര വിമാനത്താവളമാണ് ദാവോ ചെങ് യാദിങ്.