2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനാ പ്രേമം: എസ്.ആർ.പിയെ തള്ളി പിണറായി

തിരുവനന്തപുരം
ചൈനയെ പ്രശംസിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള നടത്തിയ പരാമർശം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.
വിദ്യാഭ്യാസം, അരോഗ്യം തുടങ്ങിയ രംഗങ്ങളിൽ മിനിമം നിലവാരം പുലർത്താൻ ചൈനയ്ക്ക് കഴിഞ്ഞെങ്കിലും സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായിട്ടും ചൈനയ്ക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച എസ്.ആർ.പി നടത്തിയ ചൈനീസ് അനുകൂല പ്രസംഗം വിവാദമായതോടെയാണ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പി.ബി അംഗംകൂടിയായ മുഖ്യമന്ത്രി ചൈനീസ് വിഷയത്തിലെ നിലപാട് പ്രഖ്യാപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.