2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചൈനയുടെ സിനോവക് കൊവിഡ് വാക്‌സിന്‍ പരീക്ഷണം സഊദിയില്‍ പൂര്‍ത്തിയായി

 

വിതരണം അന്തിമ അനുമതിക്ക് ശേഷം

റിയാദ്: ചൈനയുടെ സിനോവക് കൊവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം സഊദിയില്‍ പൂര്‍ത്തിയായി. കാര്യമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വാക്‌സിന്‍ വിതരണത്തിന് എന്നാല്‍ സഊദി ഫുഡ് ആന്‍ഡ് ഡ്രക്‌സ് അതോറിറ്റി അനുമതി നല്‍കിയിട്ടില്ല. അതോറിറ്റി അനുമതി ലഭിക്കുന്നതോടെ വാക്‌സിന്‍ രാജ്യത്ത് വിതരണത്തിനെത്തും. ചൈനയിലെ വാക്‌സിന്‍ നിര്‍മാതാക്കളായ സിനോവക് ബയോടെക്കുമായി സഊദിയിലെ കിങ് അബ്ദുള്ള ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച് സെന്റര്‍ വാക്‌സിന്‍ കൈമാറ്റത്തിനായി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്.
ആരോഗ്യ മേഖലയിലെ ഏഴായിരം പേര്‍ക്ക് വിതരണം ചെയ്യാനായാണ് കരാര്‍. കിങ് അബ്ദുള്ള സെന്റര്‍ ഫോര്‍ നാഷനല്‍ ഗാര്‍ഡില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണത്തില്‍ ഇതു വരെ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്‌സിന്‍ എടുത്തവര്‍ക്ക് ചെറിയ തോതിലുള്ള പനി, തലവേദന എന്നിവ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍, ഏതെങ്കിലും വൈറസിനെതിരേ വാക്‌സിനേഷന്‍ നല്‍കുമ്പോള്‍ അത് സാധാരണമാണെന്ന് റിയാദ് റീജ്യനല്‍ ലബോറട്ടറി ബയോമോളികുള്‍സ് ആന്റ് സൈറ്റോജെനെറ്റിക്‌സ് വിഭാഗം മേധാവി ആരിഫ് അല്‍ അംരി അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയുമായുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി വിവിധ വാക്‌സിനുകള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി തെരഞ്ഞെടുക്കപ്പെട്ട 10 ആഗോള സ്ഥാപനങ്ങളില്‍ ഒന്നാണ് ജിദ്ദയിലെ കിങ് അബ്ദുള്ള ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റിസര്‍ച് സെന്റര്‍ വാക്‌സിന്‍ യൂനിറ്റ്. നിലവില്‍ സഊദിയില്‍ 3,46,880 കൊവിഡ് കേസുകളാണ് കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.