
ബീജിങ്: ചൈനയില്‍ ശക്തമായ ഉരുള്‍ പൊട്ടലില്‍ മരണം 34 കടന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ജലവൈദുത കേന്ദ്ര നിര്‍മാണ സ്ഥലത്താണ് വന്‍ ഉരുള്‍ പൊട്ടലുണ്ടായത്. അപകട സ്ഥലത്തു നിന്നും കഴിഞ്ഞ ദിവസം രണ്ടു പേരെ രക്ഷപ്പെടുത്തി.
17 പേരെ ഇനിയും കണ്ടെത്താനുണ്ട്. സംഭവസ്ഥലത്തെ ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. അപകടം ഇനിയും സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടെനിന്നും താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.