2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചെസ് ഒളിംപ്യാഡ്; മെഡലുറപ്പിച്ച് ഇന്ത്യ, കൊനെരു ഹംപി ഫൈനലില്‍

ന്യൂഡല്‍ഹി: ചെസ് ഒളിപ്യാഡില്‍ ഇന്ത്യ ചരിത്ര നേട്ടം. ഇന്ത്യന്‍ താരം കൊനെരു ഹംപി ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ പോളണ്ടിനെ പരാജയപ്പെടുത്തിയായിരുന്നു ഹംപി ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യം പിറകില്‍ നിന്ന ശേഷം ശക്തമായി തിരിച്ച് വന്ന് മികച്ച ജയം സ്വന്തമാക്കിയായിരുന്നു ഹംപി ചരിത്ര നേട്ടത്തിലെത്തിയത്. ഇതിന് മുമ്പ് 2014ല്‍ ചെസ് ഒളിംപ്യാഡില്‍ ഇന്ത്യ വെങ്കല മെഡല്‍ നേടിയിരുന്നു. ഇതായിരുന്നു ഇതുവരേയുള്ള റെക്കോര്‍ഡ്. ഇനി ഫൈനലില്‍ ഏത് മെഡല്‍ ലഭിച്ചാലും ഈ റെക്കോര്‍ഡ് മറികടക്കാന്‍ ഹംപിക്കും ഇന്ത്യക്കും കഴിയും. ഇന്ന് നടക്കുന്ന അമേരിക്ക – റഷ്യ മത്സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യന്‍ താരം ഹംപി നേരിടുക. മറ്റൊരു മത്സരത്തില്‍ 78 നീക്കങ്ങള്‍ കൊണ്ട് എതിരാളിയെ തറപറ്റിച്ച് വിശ്വനാഥന്‍ ആനന്ദും ജയം കരസ്ഥമാക്കി. അതേ സമയം ബാല താരം നിഹാല്‍ സരിന് പകരക്കാരനായി വന്ന ആര്‍ പ്രഗ്നാനന്ദ ഇഗോര്‍ യാനികിനോട് പരാജയപ്പെട്ടു. കൊവിഡ് കാരണം ഓണ്‍ലൈനായിട്ടാണ് മത്സരങ്ങളെല്ലാം നടക്കുന്നത്. ഇതാദ്യമായാണ് ചെസ് ഒളിംപ്യാഡ് ഓണ്‍ലൈനായി നടക്കുന്നത്. നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ഹംപി ക്വാര്‍ട്ടറില്‍ അര്‍മേനിയയെ പരാജയപ്പെടുത്തിയായിരുന്നു സെമിയില്‍ പ്രവേശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.