
കോഴിക്കോട്: ദീര്‍ഘവീക്ഷണമുള്ള മതപണ്ഡിതനായിരുന്നു ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സുപ്രഭാതം പ്രസിദ്ധീകരിച്ച ചെറുശ്ശേരി ഉസ്താദ് സ്മരണികയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആദ്യപ്രതി ഏറ്റുവാങ്ങി. സുപ്രഭാതം ചെയര്മാന് കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്
അധ്യക്ഷനായി. സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ‘ചെറുശ്ശേരി ഉസ്താദ് സ്മരണിക’ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് നല്കി പ്രകാശനം ചെയ്യുന്നു
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ ഉമര്‍ ഫൈസി, എ.വി അബ്ദുറഹ്മാന് മുസ്ലിയാര്, ഡോ. എന്‍.എ.എ അബ്ദുല്‍ഖാദര്‍, കൊടക് അബ്ദുറഹ്മാന് മുസ്ലിയാര്, നാസര്‍ ഫൈസി കൂടത്തായ്, സത്താര്‍ പന്തല്ലൂര്‍, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, പി.എ ജബ്ബാര്‍ ഹാജി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, എ.വി അബൂബക്കര്‍ ഖാസിമി ഖത്തര്‍, സുലൈമാന്‍ ദാരിമി ഏലംകുളം സംബന്ധിച്ചു.
തുടര്‍ന്ന് ‘ഭീകരതയും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ നടന്ന മാധ്യമ സെമിനാര്‍ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയം അവതരിപ്പിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര് മോഡറേറ്ററായി. മലയാള മനോരമ കോ-ഓഡിനേറ്റിങ് എഡിറ്റര്‍ പി.ജെ ജോഷ്വ, തേജസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.പി ചേക്കുട്ടി, മാധ്യമം ഡെപ്യൂട്ടി എഡിറ്റര്‍ കാസിം ഇരിക്കൂര്‍, ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍, സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന് എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും മുസ്തഫ മുണ്ടുപാറ നന്ദിയും പറഞ്ഞു.
Comments are closed for this post.