2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചെറുവണ്ണൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് വിദ്യാര്‍ഥികളെത്തി വൃത്തിയാക്കി

ഫറോക്ക്: കോര്‍പറേഷനും നാട്ടുകാരും കൈയൊഴിഞ്ഞ ചെറുവണ്ണൂരിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക് വിദ്യാര്‍ഥികളെത്തി വൃത്തിയാക്കി. അധികൃതരുടെ അവഗണനയില്‍ സന്ദര്‍ശകര്‍ക്ക് എത്തിനോക്കാന്‍ പോലും കഴിയാത്ത വിധം ചെറുവണ്ണൂര്‍ പഴയ പാലത്തിനു സമീപത്തെ ചില്‍ഡ്രന്‍സ് പാര്‍ക്കും പരിസരവും കാട്മൂടിയിരുന്നു.
പാര്‍ക്കിനുള്ളിലെ ഇരിപ്പിടങ്ങളും ഊഞ്ഞാലുകളും കാട് മൂടിയ നിലയിലായിരുന്നു. ഇതുമൂലം, പാര്‍ക്കിലേക്കെത്തുന്നവര്‍ ഇവിടെ കയറാനാകാതെ തിരിച്ചുപോകുക പതിവായിരുന്നു. ബേപ്പൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ 25 വിദ്യാര്‍ഥികള്‍ മണിക്കൂറുകള്‍ നീണ്ട കഠിനപ്രയത്‌നിലൂടെയാണ് പാര്‍ക്കിനെ പൂര്‍വസ്ഥിതിയിലെത്തിച്ചത്.
ശുചീകരണ പ്രവൃത്തിക്ക് സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് കെ.വി മുസ്തഫ, സജീവന്‍ ബേപ്പൂര്‍, ഡോ. പി. ശശികുമാര്‍, അബ്ദുറഹ്മാന്‍ കെ.പി, കിരണ്‍, അക്ഷയ് കെ, ആദര്‍ശ്, സഫ്‌വാന്‍, ദില്‍ന, ഷേണി നേതൃത്വം നല്‍കി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.