2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചെറുതുരുത്തി സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇരിക്കെ മലയാളി ജിദ്ദയിൽ മരണപ്പെട്ടു. തൃശൂർ ചെറുതുരുത്തി സ്വദേശി ഇടത്തൊടി അബ്ദുൽ കരീം (58) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായത്. കൊവിഡ് ബാധിച്ചു ഭേദമായിരുന്ന അദ്ദേഹം വൃക്ക രോഗത്തിന് ചികിത്സയിൽ ആയിരുന്നു. ഒരു മാസമായി ഐ സി യു വിലയിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ടു.

മുപ്പത് വർഷത്തോളം സൗദിയിൽ പ്രവാസിയായ അബ്ദുൽ കരീം നിലവിൽ പ്രശസ്തമായ നഹ്ദി ഫാർമസി പർച്ചേസ് വിഭാഗം ജീവനക്കാരനായിരുന്നു.

ഭാര്യ: ആമിനക്കുട്ടി, മക്കൾ : റജീന, രഷ്ന, അബ്ദുറഊഫ് ( ഇനിഷ്യൽ കമ്പനിയിൽ ജോലി ചെയ്യുന്നു). മൃതദേഹം മക്കയിൽ ഖബറടക്കാൻ വേണ്ട നിയമ നടപടികൾ നടന്നു വരുന്നതായി നഹ്ദി ഫർമസിയിലെ സഹപ്രവർത്തകൻ ഹംദാൻ ബാബു കോട്ടക്കൽ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.