2022 July 04 Monday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചെങ്ങന്നൂര്‍-തിരുവല്ല രണ്ടാം റെയില്‍പ്പാത തുറന്നു

തിരുവല്ല: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ചെങ്ങൂന്നര്‍-തിരുവല്ല രണ്ടാം റെയില്‍പ്പാത ഗതാഗത യോഗ്യമായി. പുതിയ പാതയിലൂടെ കന്നിഓട്ടം നടത്താനെത്തിയ ശബരി എസ്‌ക്പ്രസിന് തിരുവല്ല സ്റ്റേഷന്‍ മാനേജര്‍ പി.കെ. ഷാജി പച്ചക്കൊടികാട്ടി. ട്രെയിന്‍ റെയില്‍വേ ഉദ്യോഗസ്ഥരും ജീവനക്കാരും ചേര്‍ന്ന് അലങ്കരിച്ചു. സിഗ്നല്‍ സംവിധാനത്തിലെ അവസാനവട്ട ജോലികളും പൂര്‍ത്തിയായ ശേഷമാണ് ആദ്യവണ്ടി കടത്തിവിട്ടത്.
ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള രണ്ടാം പാത തുറന്നതോടെ ചെങ്ങൂര്‍-തിരുവല്ല സ്‌റ്റേഷനുകളില്‍ ട്രെയിന്‍ പിടിച്ചിടേണ്ട സാഹചര്യം ഒഴിവായി. രണ്ടാം പാതയില്‍ ജൂണ്‍ 21ന് ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ചും, ആഗസ്റ്റ് 15ന് ഇലക്ര്ടിക് എന്‍ജിന്‍ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. ദക്ഷിണ മേഖലാ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ സുദര്‍ശന്‍ നായികിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം 25ന് അവസാനവട്ട പരിശോധനയും നടത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.