2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചുവന്നു തുടിച്ച ഐഫോണ്‍

ന്യൂയോര്‍ക്ക്: ആപ്പിള്‍ മൊബൈല്‍ ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ചുവപ്പു നിറത്തിലുള്ള ഐഫോണ്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് ചുവന്നു തുടിച്ച ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകള്‍ കമ്പനി പുറത്തിറക്കിയത്. ഇതിന്റെ കൂടെ ഇതേ നിറത്തിലുള്ള ഐപാഡ് പ്രോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

എച്ച്.ഐ.വി, എയ്ഡ്‌സ് ബോധവല്‍ക്കരണ സന്ദേശമുയര്‍ത്തിയാണ് ആപ്പിള്‍ ആദ്യമായി ചുവന്ന നിറത്തിലുള്ള ഫോണ്‍ അവതരിപ്പിച്ചത്. ഇതില്‍ നിന്നുള്ള ലാഭ വിഹിതം എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആഗോള ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. 749 ഡോളറാണ് ഐഫോണ്‍ 7ന്റെ വില. 7 പ്ലസിന് 869 ഡോളറുമാണ്. ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.