2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചിലര്‍ ചില സംഭവങ്ങളില്‍ മാത്രം  മനുഷ്യാവകാശ ലംഘനം കാണുന്നു’ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചിലര്‍ ചില സംഭവങ്ങളില്‍ മാത്രമാണ് മനുഷ്യാവകാശ ലംഘനം കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 
ഇത് രാജ്യത്തിന്റ ജനാധിപത്യത്തെ തകര്‍ക്കുന്നതും അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണെന്ന് മോദി പറഞ്ഞു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ 28ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി. 
മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങളോടെ നോക്കുന്നത് ജനാധിപത്യത്തിന് ദോഷകരമാണ്. 
അത്തരം രാഷ്ട്രീയത്തെക്കുറിച്ച് ജാഗ്രത പാലിക്കണം. മനുഷ്യാവകാശം എന്ന ആശയം പാവപ്പെട്ടവരുടെ അന്തസ്സുമായി ബന്ധപ്പെട്ടതാണ്. പാവപ്പെട്ടവരില്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ തുല്യ വിഹിതം ലഭിക്കാതായാല്‍ അവകാശങ്ങളെക്കുറിച്ച് ചോദ്യമുയരും.
 പാവപ്പെട്ട വ്യക്തിക്ക് ശൗചാലയം ലഭിക്കുമ്പോള്‍ അയാള്‍ക്ക് അന്തസ്സ് ലഭിക്കുന്നു. ജന്‍ധന്‍ അക്കൗണ്ട്, റുപേ കാര്‍ഡ് തുടങ്ങിയവ ജനങ്ങളുടെ അന്തസുയര്‍ത്താനുദ്ദേശിച്ചുള്ളതാണ്. 
വിവിധ വിഭാഗങ്ങളില്‍ വിവിധ തലങ്ങളില്‍ നടക്കുന്ന അനീതികള്‍ നീക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. 
മുത്വലാഖിനെതിരേ നിയമം കൊണ്ടുവന്ന് മുസ്‌ലിം സ്ത്രീകള്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കിയെന്നും മോദി അവകാശപ്പെട്ടു. 
മനുഷ്യാവകാശങ്ങള്‍ കടമകളും കൂടിയാണ്. അവകാശങ്ങള്‍ പോലെ കടമകളും പ്രാധാന്യമുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.