2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ചിബോക് പെണ്‍കുട്ടി നൈജീരിയന്‍ പ്രസിഡന്റിനെ കണ്ടു

അബൂജ: നൈജീരിയയില്‍ ബോകോ ഹറാം 2014 ല്‍ തട്ടിക്കൊണ്ടുപോയ ചിബോക് പെണ്‍കുട്ടികളില്‍ ഒരാളെ മോചിപ്പിച്ചു. ആമിന അലി കെകി (19) എന്ന പെണ്‍കുട്ടിയെയാണ് സൈനികര്‍ കഴിഞ്ഞ ദിവസം സാംബിസ കാട്ടില്‍ നിന്ന് കണ്ടെത്തിയത്. 219 പെണ്‍കുട്ടികളെയാണ് 2014 ഏപ്രിലില്‍ ബോകോഹറാം തട്ടിക്കൊണ്ടുപോയത്. ചിബോക് ടൗണിലെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. നേരത്തെ കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ബോകോ ഹറാം പുറത്തുവിട്ടിരുന്നു. രക്ഷപ്പെട്ട പെണ്‍കുട്ടി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരിയുമായി കൂടിക്കാഴ്ച നടത്തി. നാലുമാസം പ്രായമായ കുട്ടിയൊടൊപ്പമാണ് ആമിന അലി മടങ്ങിയെത്തിയത്.

കാട്ടില്‍ അകപെട്ട കുട്ടിയെ നൈജീരിയന്‍ എയര്‍ഫോഴ്‌സ് ബോര്‍ണോ സ്റ്റേറ്റ് തലസ്ഥാനമായ മൈദുഗുരിയില്‍ എത്തിക്കുകയായിരുന്നു. പ്രസിഡന്‍ഷ്യല്‍ ജറ്റ് വഴി അബൂജയില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയാണ് പെണ്‍കുട്ടി ബുഖാരിയുമായി ചര്‍ച്ച നടത്തിയത്. മുഹമ്മദ് ഹയാതു എന്ന തീവ്രവാദിയെ വിവാഹം കഴിച്ചതായും തട്ടിക്കൊണ്ടുപോയവരില്‍ ആറു പേര്‍ കൊല്ലപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു. രാത്രിയില്‍ സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ എത്തിയ സായുധരായ ബോകോഹറാം തീവ്രവാദികളാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.