2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചികിത്സ സഹായ നിധിയിലേക്ക് എസ്ഐസി റിയാദ് ശിഫ ഏരിയ ഒരു ലക്ഷം രൂപ നൽകി

       റിയാദ്: കിഡ്നി രോഗം മൂലം പ്രയാസം അനുഭവിക്കുന്ന  അമ്മിനിക്കാട് സലീം ചികിത്സ സഹായത്തിലേക്ക് സമസ്ത ഇസ്‌ലാമിക് സെന്റർ റിയാദ്  ശിഫ ഏരിയ കമ്മിറ്റി ഒരു ലക്ഷം രൂപ നൽകി. സഹായ ധനം സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറി അസ് ലം അടക്കാത്തോട് റിയാദ് അമ്മിനിക്കാട്  മഹല്ല് കൂട്ടായ്മ ട്രഷറർ  ഹാരിസ് മൗലവിക്ക് കൈമാറി. എസ്‌ഐസി ശിഫ ഏരിയ ചെയർമാൻ ഉമ്മർഅമാനത്ത് അധ്യക്ഷത വഹിച്ചു.      
       അൽ ഹസം ഏരിയ ജനറൽ സെക്രട്ടറി അഫ്സൽ കൊടക്, ഷിഹാബ് പനങ്ങാങ്ങര,  ജംഷീർ, ലുക്മാൻ, അമീർ ഫൈസൽ, യൂസഫ്, എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷമീർ  സ്വാഗതവും നൗഫൽ ഒടമല നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.