2022 July 02 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ചികിത്സയ്ക്കിടെ ആശുപത്രിയില്‍ നിന്ന് പുറത്തുപോയി ട്രംപ്

 

വാഷിങ്ടണ്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരിക്കെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ നിന്നും പുറത്തുകടന്ന് ട്രംപ് കാര്‍ യാത്ര നടത്തിയത് വിവാദമായി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കാറില്‍ മറ്റു രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അണികളെ ആവേശംകൊള്ളിക്കാനുള്ള ചെറുയാത്രയായിരുന്നെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചിരുന്നെന്നും വൈറ്റ്ഹൗസ് പറയുന്നു.
എന്നാല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ചികില്‍സയിലുള്ളയാള്‍ പുറത്തുപോയത് ആരോഗ്യവിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. സ്വന്തം സര്‍ക്കാരിന്റെ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പ്രസിഡന്റ് ലംഘിച്ചിരിക്കുകയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.