2021 January 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചാവശ്ശേരിയില്‍ പറമ്പില്‍ വന്‍മദ്യശേഖരം പിടികൂടി

മട്ടന്നൂര്‍ ചാവശേരി പറമ്പില്‍ വീട്ടിനുള്ളിലും പറമ്പിലുമായി സൂക്ഷിച്ച മദ്യശേഖരം പിടികൂടി. മട്ടന്നൂര്‍ എക്‌സൈസും പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 157 കുപ്പി മാഹി മദ്യം പിടികൂടിയത്.  തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി.ആനന്ദകുമാറിന്റെ നേതൃത്വത്തിലാണ് ചാവശേരി പറമ്പ് മേഖലയില്‍ പരിശോധന നടത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നു പറമ്പ് കുമ്പാര കോളനിയില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളില്‍ നിന്നു മദ്യം പിടികൂടിയത്. 375, 180 മില്ലികളുടെ മദ്യ കുപ്പികളാണ് പിടിച്ചെടുത്തത്. ചാക്കില്‍ നിറച്ച മദ്യ കുപ്പികള്‍ അടുക്കള ഭാഗത്തിനോട് ചേര്‍ന്നു കുഴിയെടുത്ത് മൂടിവച്ച നിലയിലായിരുന്നു. ഈവീട്ടില്‍ താമസിക്കുന്നവരെ പിടികൂടാനായില്ല.ഇവരുടെ പേരില്‍ എക്‌സൈസ് കേസെടുത്തു. മാഹിയില്‍ നിന്നു കൊണ്ടുവരുന്ന മദ്യം ചാവശേരി പറമ്പ് മേഖലയില്‍ വില്‍പന നടത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഈ പ്രദേശത്ത് എക്‌സൈസും പൊലിസും നിരീക്ഷണം ശക്തമാക്കിയിരുന്നു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി.പ്രമോദ്, കെ.വി.സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വി. ബെന്‍ഹര്‍, കെ.ബിനേഷ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പി.വിനോദ്, അനീഷ് കുമാര്‍ പങ്കെടുത്തു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.