2021 September 27 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ചാംപ്യന്‍സ് ലീഗ് പി.എസ്.ജിയും റയലും ഇന്നിറങ്ങും

 

പാരിസ്: ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ വമ്പന്‍മാര്‍ ഇന്നിറങ്ങുന്നു. പി.എസ്.ജി, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ തുടങ്ങിയ ടീമുകള്‍ ഇന്ന് സീസണിലെ ആദ്യ ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങുന്നുണ്ട്. രാത്രി 12.30നാണ് ആറു മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡും സീരീ എ ചാംപ്യന്‍മാരായ ഇന്റര്‍മിലാനും തമ്മില്‍ ഏറ്റുമുട്ടും. ഇന്റര്‍മിലാന്റെ ഹോം ഗ്രൗണ്ടിലാണ് ഇന്നത്തെ മത്സരം. ഇതേ സമയത്ത് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ലാലിഗ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോയെ നേരിടും. ഗ്രൂപ്പ് എയില്‍ നടക്കുന്ന മത്സരത്തില്‍ ക്ലബ് ബ്രൂഷെയും പി.എസ്.ജിയും തമ്മിലാണ് മത്സരം. പി.എസ്.ജിയിലെത്തിയതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ചാംപ്യന്‍സ് ലീഗ് മത്സരമാണിത്. മെസ്സിക്കൊപ്പം നെയ്മറും കളത്തിലിറങ്ങുമ്പോള്‍ ഇന്ന് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളിന്റെ എതിരാളി എ.സി മിലാനാണ്. ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലാണ് മത്സരം. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആര്‍.ബി ലെപ്‌സിഷും തമ്മിലാണ് പോരാട്ടം. രാത്രി 12.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ടിങ് ക്ലബ് ഡച്ച് ക്ലബായ അയാക്‌സിനെ നേരിടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.